പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ഹോട്ടല്‍ ഉടമയും പവര്‍വേള്‍ഡ് ജിമ്മിന്റെ ഓപറേറ്ററുമായ ചേനോളി റോഡില്‍ കൊല്ലിയില്‍ രാജീവന് (57) നിര്യാതനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിതാവ്: പരേതനായ വിശ്വനാഥന്. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: സുജ. മകന്: അബിന്‍ രാജ് (സി.പി.എം പാറക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗം). സഹോദരങ്ങള്‍: രഞ്ജിനി (കൊയിലാണ്ടി), രേണുക (കുമാരസ്വാമി, കോഴിക്കോട്), പരേതനായ പവനന് (വടകര).