വെട്ടം: വേമണ്ണ മുല്ലപ്പള്ളി മനയിൽ ഈശ്വരന് നമ്പൂതിരി (87) നിര്യാതനായി. പറവണ്ണ ജി.എല്‍.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. തിരൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, തിരൂർ റിക്രിയേഷന്‍ ക്ലബ്, അത്ലറ്റിക് അസോസിയേഷന് ഭാരവാഹികൾ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വെള്ളാമശ്ശേരി ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും വേമണ്ണ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റി അംഗവുമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഐ.എസ് നമ്പൂതിരിയുടെ മകള്‍ രമയാണ് ഭാര്യ. മക്കള്‍: ശശി (യു.എസ്), റീത്ത (അധ്യാപിക). മരുമക്കള്‍: സീന (വീമ്പൂര് മന), സുരേശന് (ആട്ടയൂര്‍ ഇല്ലം). മൃതദേഹം പരേതന്റെ ആഗ്രഹപ്രകാരം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളജിന് കൈമാറും.