മൂന്നിയൂർ: കളിയാട്ടമുക്ക് സ്വദേശി പരേതനായ പടിഞ്ഞാറെ പീടിയേക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ കിഴക്കിനിയകത്ത് സുഹറ (65) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻകുട്ടി എന്ന കോയ (ദമ്മാം), ഫൈസൽ (ബാബാ സ്പോർട്ട്സ് തിരൂർ), സക്കീന, ഫസീല (അധ്യാപിക നല്ലളം ഗവ. ഹൈസ്കൂൾ). മരുമക്കൾ ഇസ്മായീൽ (കൈപ്പറ്റ), സഹീർ ഒളവണ്ണ (അധ്യാപകൻ, പന്തീരാംകാവ് തൈലമഠം എ.എം.എൽ.പി സ്കൂൾ), സലീന പൂളക്കൽ (ആക്കോട്), ഷാദിയ കിരിണിയകത്ത് (കളത്തിങ്ങൽ പാറ). മയ്യിത്ത് നമസ്കാരം രാവിലെ പത്തിന് കടവത്ത് ജുമാമസ്ജിദിൽ.