പാടിയോട്ടുചാൽ: കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും വ്യാപാരിയുമായിരുന്ന എ. കൃഷ്ണൻ (സാരഥി കൃഷ്ണൻ -78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കെ. രാജേഷ് (ഗൾഫ്), കെ. വിനീഷ് (ഭാരത് ഗ്യാസ്, പെരിയ), കെ. ധനേഷ് (ഗൾഫ്), കെ. സജീഷ് (പെരിങ്ങോം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: രശ്മി (പാപ്പാരട്ട), സജിത (തടിയംകൊവ്വൽ), നീതു (പെട്ടിക്കുണ്ട്). സഹോദരങ്ങൾ: നളിനാക്ഷൻ (കാരയിൽ), വേണു (ഒളവറ), മോഹനൻ (കണ്ടങ്കാളി), മനോഹരൻ (കരിവെള്ളൂർ), പത്മാവതി (കണ്ണൂർ), രാജമല്ലി (മാവിച്ചേരി), പരേതരായ തമ്പായി, യശോദ.