ഉരുവച്ചാൽ: പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മെരുവമ്പായി കണ്ടംകുന്നിൽ ആബിദ മൻസിലിൽ പരേതനായ മൊയ്തു ഹാജിയുടെയും ഫാത്തിമ ബീവിയുടെയും മകൻ കെ.കെ. മൻസൂറാണ് (25) മരിച്ചത്. രണ്ടുദിവസം മുമ്പ് പനി ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെ വീണ്ടും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു. മെരുവമ്പായി പള്ളിയിൽ ഖബറടക്കം നടത്തി. സഹോദങ്ങൾ: നൗഷാദ്, നൗഷീർ, മഷ്ഹൂദ്, ആബിദ, പരേതരായ നൗഫൽ, നൗഫിന.