പാപ്പിനിശ്ശേരി: അരോളി ശാന്തിപ്രഭ നടന കലാസമിതിക്കു സമീപം ഇളമ്പിലാൻ കിഴക്കേവീട്ടിൽ മോഹനൻ (66) നിര്യാതനായി. ഗവ. ആയുർവേദ ഡിപ്പാർട്മെന്റ് റിട്ട. ജീവനക്കാരനായിരുന്നു. അരോളി വലിയപറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം, പുഴാതി പഴയപറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ വർഷങ്ങളായി വിഷ്ണുമൂർത്തി കർമിയായിരുന്നു. പരേതരായ പുത്തരിക്കൽ കുഞ്ഞിരാമൻ നായരുടെയും ഇ.കെ. മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സി.വി. സതീദേവി. മകൻ: സി.വി. മഹിദാസ് കൃഷ്ണൻ (എ.ഡി.എം ആക്സിസ് മാക്സ് ലൈഫ്). മരുമകൾ: വിസ്മയ. സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), വിമല. കലാ സാംസ്കാരിക രംഗങ്ങളിലൂടെ ശാന്തിപ്രഭ നടന കലാസമിതിയുടെ അംഗവും നാടകനടനും ആയിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ.