അഴീക്കോട്: പുന്നക്കപ്പാറ ജയകൃഷ്ണ ഭവനിൽ പുതിയേടത്ത് ശ്രീദേവിയമ്മ (തങ്കം -94) നിര്യാതയായി. അഴീക്കോട് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ എം.വി. നാരായണൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: ഹരീന്ദ്രൻ നമ്പ്യാർ, ജഗദീഷ്, അശോകൻ, രാധാകൃഷ്ണൻ, പരേതരായ ബാലഗോപാലൻ, ജയകൃഷ്ണൻ, വേണുഗോപാലൻ, മണി. മരുമക്കൾ: സുഷമ (തലശ്ശേരി), ശ്രീലത (കണ്ടോന്താർ), പ്രസന്ന (മാതമംഗലം), സജിത (പെരിങ്ങോം), പി.എം. ഗീത (അഴീക്കോട്), പരേതയായ ചന്ദ്രമതി (എളയാവൂർ). സഹോദരങ്ങൾ: പരേതരായ നാരായണൻ കുട്ടി, അമ്മു, കമലാക്ഷി.