കാഞ്ഞിരോട്: കാഞ്ഞിരോട്-മയ്യിൽ റോഡിൽ മായൻമുക്ക് അഫ്സാസിൽ മുണ്ടേരി കൈപ്പക്കൽ മൊട്ട തിയർകണ്ടി അബ്ദുൽ ഖാദർ (67) നിര്യാതനായി. സജീവ മുസ്ലിംലീഗ് പ്രവർത്തകനും അബൂദബിയിലെ ആദ്യകാല പ്രവാസിയുമാണ്. ഭാര്യ: പള്ളിക്കച്ചാൽ പുതിയപുരയിൽ അഫ്സത്ത്. മക്കൾ: അഫ്നാസ്, ആസിഫ് (ഇരുവരും അബൂദബി), അഫ്താബ്, ആയിഷ ഹിബ (സി.എം.എ വിദ്യാർഥി കണ്ണൂർ). മരുമക്കൾ: നസ്മ (മൗവ്വഞ്ചേരി), നസ്ലി (പാലയോട്). സഹോദരങ്ങൾ: മുസ്തഫ (പുറത്തീൽ), അബ്ദുസ്സലാം, അബ്ദുല്ല, അബ്ദുറഹ്മാൻ, കദീജ, നഫീസ, പരേതനായ അഹമ്മദ്.