ചിറ്റൂർ: വണ്ടിത്താവളം അയ്യപ്പൻകാവിൽ നിർത്തിയിട്ട ലോറിക്കകത്ത് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് ഒടുകുറുഞ്ഞി മണിയുടെ മകൻ അച്യുതനാണ് (60) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരക്കാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
ഭാര്യ: കൽപകം. മക്കൾ: അശ്വനി, അശ്വതി. സഹോദരങ്ങൾ: മോഹൻ (സിവിൽ പൊലീസ് ഓഫിസർ), സുശീല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.