തുവ്വൂർ: ലോറിയിൽനിന്ന് ഇറക്കവേ മരത്തടികൾ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു. ഐലാശ്ശേരിയിലെ പരേതനായ വല്ലാഞ്ചിറ ചേക്കുവിന്റെ മകൻ ശംസുദ്ദീനാണ് (54) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഐലാശ്ശേരി തടിമില്ലിലായിരുന്നു അപകടം. കെട്ടഴിച്ച് തടികൾ ഇറക്കവേ കാൽതെന്നി ലോറിയിൽനിന്ന് വീണ ശംസുദ്ദീന്റെ ദേഹത്തേക്ക് മരത്തടികൾ വന്നു പതിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: കുട്ടശ്ശേരി മറിയ. മക്കൾ: മുഹമ്മദ് റഫീഖ് (ജിദ്ദ), അയ്യൂബ്.
മരുമകൾ: ഷഹന (പാണ്ടിക്കാട്). പോസ്റ്റ്മോർട്ടത്തിനുശേഷം തേക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.