പെരിഞ്ഞനം: പറവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവ് മരിച്ചു. പെരിഞ്ഞനം കൃഷ്ണൻ മാസ്റ്റർ സ്കൂളിനു സമീപം പള്ളത്ത് സുരേഷിന്റെ മകൻ വിഷ്ണു (26) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ആലുവയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരികെ ബൈക്കിൽ വരുന്നതിനിടെ മീൻ കയറ്റി വന്ന പിക്കപ്പ് ലോറി ബൈക്കിലിടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.