തലശ്ശേരി: ഗവ. എൽ.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പിണറായി വെസ്റ്റിലെ പ്രസാദം വീട്ടിൽ വി. പ്രസാദൻ (58) നിര്യാതനായി. സി.പി.എം പിണറായി പാറപ്രം ലോക്കൽ സെക്രട്ടറിയാണ്. പരേതനായ കേളോത്ത് വാസുവിന്റെയും വാഴവളപ്പിൽ നാരായണിയുടെയും മകനാണ്. കെ.എസ്.ടി.എ കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ഷൈമ (അധ്യാപിക, കീഴല്ലൂർ യു.പി സ്കൂൾ). മക്കൾ: അക്ഷര (ബി.എഡ് വിദ്യാർഥിനി, പെരിങ്ങത്തൂർ), ആർഷ (ബിരുദ വിദ്യാർഥിനി, കോളജ് ഓഫ് കൊമേഴ്സ് കണ്ണൂർ). സഹോദരങ്ങൾ: വി. പ്രമോദൻ, അഡ്വ. വി. പ്രദീപൻ, വി. പ്രകാശൻ, വി. പ്രീത (അധ്യാപിക, പിണറായി വെസ്റ്റ് ബി.യു.പി സ്കൂൾ). മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ അനുശോചിച്ചു.