കോളയാട്: എടയാർ മഠത്തിന് മാറ്റത്തിൽ എം.സി. ജോൺ (പാപ്പച്ചൻ-90) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷകനായ ചാക്കോയുടെ മകനാണ്. ഭാര്യ: പരേതയായ മേരി (റിട്ട. ടീച്ചർ എടയാർ). മക്കൾ: ജോൺ ബാബു (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), ജോസഫ് ജോൺ (കോഴിക്കോട്), ബേബി ലീന (വെളിമാനം). മരുമക്കൾ: ജോലി പൂഞ്ചാൽ വെളിമാനം, റോജി ബാബു (റിട്ട. ടീച്ചർ സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ കോളയാട്), അഗസ്റ്റിൻ (ഗവ. യു.പി പുതിയങ്ങാടി കോഴിക്കോട്). സംസ്കാരം ഞായറാഴ്ച മൂന്നിന് സെന്റ് കോർണേലിയൂസ് ദേവാലയം കോളയാട്.