പാപ്പിനിശ്ശേരി: കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റുമായിരുന്ന പാപ്പിനിശ്ശേരി വെസ്റ്റിലെ ഇല്ലിപ്പുറത്തെ വി.കെ ഹൗസിലെ എം. അബ്ദുറഹ്മാൻ ഹാജി (89) നിര്യാതനായി. 1955 മുതൽ ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്.ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ട്രഷറർ, പാപ്പിനിശ്ശേരി വെസ്റ്റ് അൻസാറുൽ ഇസ്ലാം സംഘം പ്രസിഡന്റ്, ദാറുൽ അമാൻ വനിതാ യതീംഖാന ഭാരവാഹി, പാപ്പിനിശ്ശേരി അറബിക് കോളജ് ഡയറക്ടർ, കോട്ടൻസിലെ എംപ്ലോയീസ് കോഓപറേറ്റിവ് സ്റ്റോർ മാനേജർ, വെസ്റ്റേൺ ഇന്ത്യ കോട്ടൻസിലെ ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.ഭാര്യ: പരേതയായ ഖദീജ. മക്കൾ: റഹ്മത്ത്, സൗദ, ജുബൈരിയ, റഹിയാനത്ത്, പരേതയായ അഫ്സത്ത്.മരുമക്കൾ: മുസ്തഫ, മുസ്തഫ, മുസ്തഫ, ഹുസൈൻ. സഹോദരങ്ങൾ: അബ്ദുല്ല മൗലവി, അബ്ദുൽ ഖാദർ, ഹുസൈൻ ഹാജി, റസാഖ്, പരേതയായ ആയിഷ.