പാപ്പിനിശ്ശേരി: അരോളി ഗവ. ഹൈസ്കൂളിന് സമീപം അരോളി വീട്ടിൽ വത്സലകുമാരി (ഉഷ ടീച്ചർ-68) നിര്യാതയായി. ഇരിണാവ് ഹിന്ദു എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേതരായ അരോളി വീട്ടിൽ സാവിത്രി അമ്മയുടെയും കാരാടൻ വീട്ടിൽ കുഞ്ഞപ്പ മണിയാണിയുടെയും മകളാണ്. ഭർത്താവ്: നാറാത്ത് കെ. കുഞ്ഞിരാമൻ (റിട്ട. യു.ഡി ക്ലർക്ക്, ക്ഷീര വികസന വകുപ്പ്, തളിപ്പറമ്പ്). മക്കൾ: ധന്യ, സാഗർ (എൻജിനീയർ, ബംഗളൂരു). മരുമകൻ: ദീപക് കൃഷ്ണൻ (കനറ ബാങ്ക് മാനേജർ പെരുമ്പടവ്). സഹോദരങ്ങൾ: ഓമന (സൂറത്ത്), ഗീത (പാലക്കാട്), പരേതരായ പത്മിനി, സതീദേവി, ഭാഗീരഥി.