തലശ്ശേരി: പൊന്ന്യം തെക്കേവീട്ടിൽ പരദേവത ക്ഷേത്രത്തിന് സമീപം ശ്രേയസ്സിൽ റിട്ട. സുബേദാർ മേജർ എം.വി. സുധീർബാബു (58) നിര്യാതനായി. ചാല ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മുള്ളിയന്റെ വളപ്പിൽ തറവാട്ടംഗമാണ്. പിതാവ്: പരേതനായ ടി.വി. കുഞ്ഞപ്പനമ്പ്യാർ. മാതാവ്: എം.വി. ലീല. ഭാര്യ: കെ.എൻ. റീന. മക്കൾ: സൂര്യ (അയർലൻഡ്), വൈശാഖ് (ബംഗളൂരു). മരുമകൻ: അക്ഷയ് മനോജ് (അയർലൻഡ്). സഹോദരങ്ങൾ: സുഷീൽ കുമാർ (എസ്.ഐ, ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ), അരുൺകുമാർ (ചെന്നൈ).