പാനൂർ: ചെണ്ടയാട് കുനുമ്മലിലെ മന്നമ്പത്ത് അസീസിന്റെ ഭാര്യ ജസീല (43) നിര്യാതയായി. കൂത്തുപറമ്പ് കുനിയിൽപാലം പരേതരായ അഹമ്മദ് -ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: സഹദ് (വിദ്യാർഥി, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അമാന (വിദ്യാർഥിനി, കല്ലറക്കൽ ഗവ. എൽ.പി സ്കൂൾ). സഹോദരങ്ങൾ: സീനത്ത്, മുഹമ്മദലി, ജലീൽ, ഹമീദ്.