കൊയിലാണ്ടി: ടൗണിലെ ക്രോക്കറി സെന്റർ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനിൽ താമസിക്കും സലാമന്റവിടെ കെ.പി. മമ്മു ഹാജി (87) നിര്യാതനായി. എം.ഇ.എസ് താലൂക്ക് മുൻ പ്രസിഡന്റും ഇർശാദുൽ മുസ്ലിമീൻ സംഘം, കെ.എൻ.എം കൊയിലാണ്ടി യൂനിറ്റ് എന്നിവയുടെ സ്ഥാപക മെംബറും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
ഭാര്യ: പരേതയായ ആട്ടുമിക്കാന്റകത്ത് പുതിയ പുരയിൽ ഇമ്പിച്ചി പാത്തു. മക്കൾ: എ.പി.എം. ഖലീലുൽ റഹ്മാൻ (ക്രോക്കറി സെന്റർ), എ.പി. ഫൈസൽ, എ.പി. അനീസ് (ഇരുവരും സൗദി), എ.പി. നസീറ. മരുമക്കൾ: കെ.പി. ഹാഷിം, ഹൗസറ, സമീറ, മെഹ്നാസ്.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മസ്ജിദുൽ മുജാഹിദീനിൽ (ഇർശാദ്).