പേരാമ്പ്ര: ചാലിക്കരയിലെ മുസ്ലിം ലീഗ് നേതാവ് പയ്യാനക്കോട്ടുമ്മൽ പി.കെ. ഇബ്രാഹിം (65) നിര്യാതനായി. നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, ചാലിക്കര ശാഖ മുസ്ലിംലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ചാലിക്കര മസ്ജിദുൽ ഫാറൂഖ് വൈസ് പ്രസിഡന്റ്, ചാലിക്കര സലഫി മസ്ജിദ് ജനറൽ സെക്രട്ടറി, കെ.എൻ.എം ചാലിക്കര യൂനിറ്റ് പ്രസിഡന്റ്, യു.ഡി.എഫ് ചാലിക്കര മേഖല ചെയർമാൻ, എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
പരേതരായ കുഞ്ഞിപര്യയിയുടെയും കുട്ട്യോമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ജുനൈസ് (സ്പാനിയൽ പേരാമ്പ്ര), മുഹമ്മദ് ഷാനിബ് (കുവൈത്ത്). മരുമക്കൾ: ഡോ. റജീന (അധ്യാപിക, ജി.യു.പി.എസ് പേരാമ്പ്ര), സബ്രീന (അധ്യാപിക, ജെ.ഡി.റ്റി കോഴിക്കോട്), സഹോദരങ്ങൾ: മുസ്ലിം ലീഗ് നേതാവ് കെ.എസ്. മൗലവി, പി.കെ. ഖാസിം മാസ്റ്റർ, പി.കെ. കരീം മാസ്റ്റർ, സൈനബ, പരേതനായ കുഞ്ഞബ്ദുല്ല.