കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്യാടിക്കടവ് യങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഭരതൻ (ടെയിലർ). മക്കൾ: രതിന (സെക്രട്ടറി, വനിത കോഓപറേറ്റിവ് സൊസൈറ്റി, കൊയിലാണ്ടി), രബിന.
മരുമക്കൾ: പ്രവീൺ (വടകര), സുനിൽ (വാണിയല്ലൂർ യു.പി സ്കൂൾ, തിരൂർ). സഹോദരങ്ങൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, രാധ, ലക്ഷ്മി, കാർത്തി, പരേതരായ വേലായുധൻ, നാരായണി, ദേവി.