വാടാനപ്പള്ളി: പള്ളിക്കുന്നത്ത് പരേതനായ തോമുണ്ണിയുടെ മകൻ ഡൊമിനിക് (61) നിര്യാതനായി. റിട്ട. ഇൻകം ടാക്സ് ഓഫിസറാണ്. പരേതന്റെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്രബാങ്കിലേക്ക് ദാനംചെയ്തു.
ഭാര്യ: ഷീജ. മക്കൾ: സ്റ്റെറിഷ് വിൻ, ഷാലിൻസ്. മരുമക്കൾ: മേബിൾ, ജെസ്റ്റോ തോബിയാസ്. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.