പൊന്നാനി: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പാർട്ട്ടൈം ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആജിയാരകത്ത് അബ്ദുൽ അസീസാണ് (59) മരിച്ചത്. രാവിലെ ഓഫിസിൽനിന്ന് ദേഹാസ്വാസ്ഥ്യം തോന്നി തളർന്നുവീണയുടൻ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എൻ.ജി.ഒ യൂനിയൻ മെംബറാണ്. ഭാര്യ: സാബിറ (നെയ്തല്ലൂർ). മക്കൾ: ജഫ്ല, ഫിദ (എം.എസ് സി വിദ്യാർഥിനി), മുഹമ്മദ് സെയ്യാൻ (എട്ടാം ക്ലാസ് വിദ്യാർഥി). മരുമകൻ: ഡോ. റിയാസ് (സൗദി). സഹോദരങ്ങൾ: ഷരീഫ, ആയിശ ബീവി, കദീജ, മുഹമ്മദാലി (സർവിസ് സഹകരണ ബാങ്ക് മാനേജർ, വണ്ടിപ്പേട്ട), പരേതരായ ആമിന, ഫാത്തിമ.