പെരിങ്ങത്തൂർ: പുളിയനബ്രം പുതിയ റോഡ് വള്ളിൽ മഹമൂദ് ഹാജി (70) നിര്യാതനായി. മസ്ജിദുന്നൂർ കമ്മിറ്റി ട്രഷററാണ്. പരേതനായ മൊയ്തു ഹാജിയുടേയും കദിയയുടേയും മകനാണ്. ഭാര്യ: എം.സി. സുഹറ ഹജ്ജുമ്മ (കിടഞ്ഞി). മകൾ: നസീറ. മരുമകൻ: കിഴക്കാടത്തിൽ അബ്ദുൽ ഗഫൂർ ഹാജി (കിടഞ്ഞി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ജമീല, ആയിശ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുളിയനബ്രം കാട്ടിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.