പാനൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിൽ എടക്കുടി നുഫൈർ (36) ഷാർജയിൽ നിര്യാതനായി. പരേതനായ എടക്കുടി അമ്മദിന്റെയും റംലയുടെയും മകനാണ്. ഭാര്യ: റംഷീന. മക്കൾ: ഫാത്തിമ, മിസിരിയ (കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ വിദ്യാർഥികൾ). സഹോദരി: ഹസീന. മയ്യിത്ത് ബുധനാഴ്ച ഉച്ചക്ക് 11.30നു ശേഷം നാട്ടിലെത്തും. മയ്യിത്ത് നമസ്കാരം ഒരുമണിക്ക് ശേഷം മസ്ജിദുൽ അൻസാറിൽവെച്ച് നടക്കും. തുടർന്ന് കടവത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.