കൊയിലാണ്ടി: മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിന്റെ ഭാര്യയുടെ സഹോദരീഭർത്താവ് നന്മന വീട്ടിൽ അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ: കോഴിപുറത്ത് സൈനബ. മക്കൾ: റിബിൻ തൗഫീഖ് (മലബാർ ഗോൾഡ്, ബംഗളൂരു), റോഷ്ന ജഹാൻ, റെൻഫി മോൾ. മരുമക്കൾ: അബ്ദുൽ നാസർ (ചളിക്കോട്), അബ്ദുൽ ഗഫൂർ എടക്കുനി (മലബാർ ഗോൾഡ് സൗദി), അദീല നാദാപുരം. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് നന്മന, മുസ്തഫ നന്മന, പാത്തു, കുഞ്ഞാമി, ബീവി, പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ.