തലശ്ശേരി: ചിറക്കര തമന്നയിൽ താമസിക്കുന്ന ചെറിയ കൂവേരി മുഹമ്മദ് (മഹമൂദ് -74) നിര്യാതനായി. പരേതനായ മുക്കാട്ടുമ്പുറം അഹമ്മദിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. ഉമ്മുൽ കുവൈനിൽ ദീർഘകാല വ്യാപാരിയും തലശ്ശേരി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സാന്നിധ്യമായിരുന്നു. തലശ്ശേരി മുഹമ്മദ് റഫി ഫൗണ്ടേഷൻ സ്ഥാപക മെംബർ ആണ്. ഭാര്യമാർ: പരേതയായ ടി.എം.പി. തബീഹുന്നിസ, ഫാത്തിമ (പഴയതോപ്പിൽ). മക്കൾ: തൻസീന ജാബിർ (ഒമാൻ), തമീം അഹമ്മദ് (ദുബൈ), തസ്ലീം അലി (അബൂദബി). മരുമക്കൾ: ജാബിർ സി.വി ഹെന്ന തമീം, മജ്ദിയ തസ്ലീം. സഹോദരങ്ങൾ: കുഞ്ഞികുട്ടി അലി (കുഞ്ഞു), സാബിത്, ഹാഷിം, ഫാത്തിമ, കദീജ, പരേതരായ മൊയ്ദു, അമീർ, ആയിഷ. കബറടക്കം വ്യാഴാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം സൈദാർ പള്ളിയിൽ.