ബേപ്പൂർ: ഫിഷിങ് ഹാർബർ റോഡ് ജങ്ഷന് പടിഞ്ഞാറ് വശം കൃഷ്ണൻ ഗുരുക്കൾ (90) നിര്യാതനായി. സി.വി.എൻ കളരി ബേപ്പൂർ ശാഖ സ്ഥാപകനായിരുന്നു. ഡൽഹിയിൽ നടന്ന ഏഷ്യാഡ് കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുക്കുകയും, സംസ്ഥാന തലത്തിൽ കളരി ചാമ്പ്യനുമായിരുന്നു. പിതാവ്: പരേതനായ അറക്കൽ ചോയിക്കുട്ടി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജയശ്രീ, ബിന്ദു, ഷേർലി , ജ്യോതിഷ് കുമാർ (ഹൈലെറ്റ് മാൾ). മരുമക്കൾ: സബിഷ, പരേതരായ ബ്രഹ്മാനന്ദ്, രാജൻ, ജയപ്രകാശ്. സഹോദരങ്ങൾ: ഭരതൻ, സുബ്രഹ്മണ്യൻ, ദാക്ഷായണി, പരേതരായ കല്യാണി , സരോജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.