കല്ലേക്കാട്: പൊലീസ് ക്യാമ്പ് പരിസരത്ത് യുവാവ് തൂങ്ങിമരിച്ചനിലയിൽ. കല്ലേക്കാട് ചാമക്കാട് അംബേദ്കർ കോളനിയിൽ വള്ളിയുടെ മകൻ ഗംഗാധരനെയാണ് (37) മറ്റൊരാളുടെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ബുധനാഴ്ച രാവിലെയാണ് വീട്ടുകാർ കണ്ടത്. അവിവാഹിതനാണ്. സഹോദരങ്ങൾ: രവി, സതീഷ്, രതീഷ്, സുമജ.