അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ കോട്ടോപ്പാടം റേഷൻകടക്കു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടത്തനാട്ടുകര കൊടിയംകുന്നിൽ താമസിക്കുന്ന പരേതനായ ചക്കംതൊടി മുഹമ്മദ് എന്ന മാനു ഹാജിയുടെ മകൻ അബ്ദുൽ മനാഫ് (40) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അലനല്ലൂരിൽനിന്ന് മണ്ണാർക്കാട്ടേക്കു പോകുന്ന ബസും മണ്ണാർക്കാട്ടുനിന്ന് എടത്തനാട്ടുകര ഭാഗത്തേക്കു പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അബ്ദുൽ മനാഫിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച കൊടിയംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: കദീജ. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, പരേതനായ ഹനീഫ, സുബൈദ.