പഴയന്നൂർ: ജോലിക്കിടെ ബസ് കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചേലക്കര വെങ്ങാനെല്ലൂർ മങ്ങാട്ട് കോൽപ്പുറത്ത് വീട്ടിൽ രാജഗോപാൽ (രാജൻ-67) ആണ് മരിച്ചത്.
തൃശൂർ-കോങ്ങാട് റൂട്ടിൽ കരിപ്പാൽ ബസിന് പകരം ഓടിയ കോസ്റ്റ്യൂം ബസിൽ ബുധനാഴ്ച രാവിലെ എട്ടോടെ പഴയന്നൂർ വെള്ളാർകുളം ഭാഗത്താണ് സംഭവം. ഉടൻ ബസിൽതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മാലതി. മക്കൾ: രമേഷ്, വിഷ്ണു. മരുമക്കൾ: ശ്രീലേഖ, ശരണ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.