കൊളത്തൂർ: പള്ളിയാൽകുളമ്പ് കോലാർക്കുന്നത്ത് താമസിച്ചിരുന്ന പരേതനായ കാരയിൽ മൊയ്തുവിന്റെ മകൻ ഇബ്രാഹിം (49) നിര്യാതനായി. ദിവസങ്ങൾ മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മാതാവ്: ഉണ്ണിപ്പാത്തു. ഭാര്യ: റംല (കുരുവമ്പലം). മക്കൾ: ഷഹാന സബീറ, ഷാക്കിറ, മർജാൻ, ബാദുഷ. മരുമക്കൾ: ആരിഫ് (ചെറുകുളമ്പ്), ഷമീൽ (വട്ടപ്പറമ്പ്). സഹോദരങ്ങൾ: ആയിശ, ഹംസ, മുഹമ്മദ്കുട്ടി, ഹമീദ്, റാബിയ, മൊയ്തീൻ.