ബേപ്പൂർ: മാത്തോട്ടം വിജിത്തിന് മുൻവശം ബൈത്തുൽ അമീറിൽ മുഹമ്മദ് സലീം അഹമ്മദ് (മസ്കത്ത് -72) നിര്യാതനായി. ഗൾഫ് എയർ, ഒമാൻ എയർ എന്നിവയിൽ സീനിയർ മാനേജറായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹൽവ ബസാർ താഴത്തിൽ അസ്മ (ആസി). മക്കൾ: അമീർ (മസ്കത്ത്), അമീറ (ദുബൈ), അറീജ് (ലുലു -ദുബൈ). മരുമക്കൾ: ഷിനാസ് അഹമ്മദ് (ദുബൈ), പൊന്മാടത്ത് മുസ്തഫ (ദുബൈ), ഇൽഹാം (മസ്കത്ത്). സഹോദരങ്ങൾ: അഹമ്മദ് സാലിം, യൂസഫ് സാലിം, സാലഹ് സാലിം, ഷംസ സാലിം, അമീന സാലിം, ഷെരീഫ സാലിം.