രാമനാട്ടുകര: വൈദ്യരങ്ങാടി വേലപ്പമേനോൻ റോഡിൽ മൂഴിപ്പുറത്ത് പറമ്പിൽ താമസിക്കുന്ന പാരമ്പര്യ വൈദ്യൻ പരേതനായ കണ്ണന്തറ ചോയുണ്ണിയുടെ മകൻ വിജയദാസൻ (83) നിര്യാതനായി.
സി.ഡബ്ല്യു.എം.എസ് കമ്പനി ജീവനക്കാരനും എസ്.എൻ.ഡി.പി പ്രസിഡന്റും മനോജ് ബ്രിക്സ് ആൻഡ് ക്ലേ വർക്സ് ഉടമയുമായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: മിനി, മനോജ് (ലാൻഡ് മാർക്ക് എൻജിനീയേഴ്സ് ആൻഡ് ആർക്കിടെക്സ്, ലയൺസ് ക്ലബ് പ്രസിഡന്റ്). മരുമക്കൾ: ബാബുരാജ് പുന്നത്ത് (തിരുപ്പതി), സ്മിത വെള്ളാങ്ങര. സഹോദരങ്ങൾ: കെ.എൻ. ബേബി, പരേതരായ ഭാസ്കരൻ, കാർത്യായനി, ബാലൻ, ചന്ദ്രൻ, രാജൻ.