ഷൊർണൂർ: ദീർഘകാലം കണയം പോസ്റ്റ് മിസ്ട്രസ് ആയിരുന്ന കോച്ചാതൊടി രാജലക്ഷ്മി (കുഞ്ഞുമണി-73) നിര്യാതയായി. വല്ലപ്പുഴ ചുരക്കോട് തച്ചോത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: അഡ്വ. മിനി (തൃശൂർ), അഡ്വ. സിനി മനോജ് (ഷൊർണൂർ നഗരസഭാംഗം, മഹിള മോർച്ച സംസ്ഥാന സെക്രട്ടറി), രജനി. മരുമക്കൾ: മനോജ് (ദുബൈ), രാജീവ് (ജി.എം സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്സ്), പരേതനായ പ്രകാശൻ. സഹോദരങ്ങൾ: ലീല, രാധാകൃഷ്ണൻ, വിശാലാക്ഷി, പരേതരായ രാമൻകുട്ടി, രാജൻ, നാരായണൻ. സംസ്കാരം 24ന് രാവിലെ 10ന് കണയത്തെ വീട്ടുവളപ്പിൽ.