ചാലക്കുടി: സിത്താര നഗറിൽ വലിയകത്ത് മീരാന്റെ മകൻ മുഹമ്മദാലി (93) നിര്യാതനായി. സിനിമ, സീരിയൽ, നാടക നടനായിരുന്നു. തമിഴ് ചിത്രമായ പുന്നകൈ മന്നൻ, റാംജിറാവു സ്പീക്കിങ്ങ് അടക്കം നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിട്ട. ഫോറസ്റ്റ് ഡ്രൈവറാണ്. ഭാര്യ: പരേതയായ സെരിഷ് ബീവി. മക്കൾ: ഷാജഹാൻ, ഷഹിദ്, അബ്ദുൾഹായ്, ഷെറഫുദ്ദീൻ, ഷമിമ. മരുമക്കൾ: നൂർജഹാൻ, റഹിയ, ഉമൈബ, നിഷ, നിഷാദ്.