ഗുരുവായൂര്‍: കൊള്ളന്നൂര്‍ വീട്ടില്‍ ജെയിംസ് (88) നിര്യാതനായി. റിട്ട. സുബൈദാര്‍ മേജറായിരുന്നു. മേരിയാണ് ഭാര്യ. മക്കള്‍: ലിസ്സി, റോസ്, മെജോര (റിട്ട. അധ്യാപിക). മരുമക്കള്‍: ആന്റണി കുറ്റിക്കാട്ട് (റിട്ട. സീനിയര്‍ സൂപ്രണ്ട് സെന്റ് അലോഷ്യസ് കോളജ്, എല്‍ത്തുരുത്ത്), ടി.വി. ജോണ്സണ് (മാനേജിങ് ഡയറക്ടര്‍, സി.സി.ടി.വി), ജോണ്സണ് ആളൂക്കാരന്‍ (കൊച്ചിന് നേവല്‍ ബെയ്സ്). സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് നാലിന് കൂനംമൂച്ചി സെന്റ് സേവിയേഴ്സ് ദേവാലയത്തിലും തുടര്‍ന്ന് സംസ്കാരം പാലയൂര്‍ മാര്‍തോമ തീർഥകേന്ദ്രം സെമിത്തേരിയിലുമായി നടക്കും.