വണ്ടൂർ: സി.പി.എം ശാന്തിനഗർ ബ്രാഞ്ച് സെക്രട്ടറിയും വണ്ടൂർ ഗ്രാമപഞ്ചായത്ത് റിട്ട. അക്കൗണ്ടന്റുമായ വാണിയമ്പലം അത്താണിക്കലിൽ ഏളായി സുരേന്ദ്രൻ (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കുടുംബശ്മശാനത്തിൽ. സി.പി.എം വാണിയമ്പലം ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.ടി.യു വണ്ടൂർ ഏരിയ കമ്മിറ്റി അംഗം, വാണിയമ്പലം മേഖല പ്രസിഡൻറ്, വാണിയമ്പലം കനിവ് പാലിയേറ്റിവ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പിതാവ്: പരേതനായ ഏളായി ഇമ്പിച്ചൻ. മാതാവ്: പരേതയായ ഇണ്ണിച്ചി. ഭാര്യ: ഗീത. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ബാബുരാജ്, സരോജിനി.