കാരക്കുന്ന്: ഷാപ്പിൻകുന്ന് പരേതനായ മാങ്കുന്നൻ അയ്യപ്പന്റെ മകൻ ചോഴി (85) നിര്യാതനായി. തൃക്കലങ്ങോട് പഞ്ചായത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കാരക്കുന്ന് പാലിയേറ്റിവിന് തുടക്കമിട്ടത് ചോഴിയുടെ നേതൃത്വത്തിലായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: ഉണ്ണികൃഷ്ണൻ (റെയിൽവേ, ബംഗളൂരു), ജിജീഷ് (മഞ്ചേരി കോടതി), ജിഷ, ഇന്ദിര. മരുമക്കൾ: ഗംഗാധരൻ (മുള്ളമ്പാറ), രാജൻ (അരീക്കോട്), ദിവ്യ (പെരിന്തൽമണ്ണ), ദീപ (പയ്യനാട്). സഹോദരങ്ങൾ: ഭാസ്കരൻ, വിലാസിനി കൂട്ടിലങ്ങാടി, നാരായണി, ചില്ലു, മാണി അരീക്കോട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.