തിരൂരങ്ങാടി: ചേളാരി-മുണ്ടിയൻമാട് സ്വദേശി ചെമ്പ്രക്കുഴി ഗോപാലൻ (67) നിര്യാതനായി. മൂന്നിയൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. സി.എം.പി സംസ്ഥാന കമ്മിറ്റി മെംബർ, ചേളാരി പൂതേരിവളപ്പ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, വെളിമുക്ക് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിൽ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: വത്സല. മക്കൾ: കല(വെളിമുക്ക് സർവിസ് സഹകരണ ബാങ്ക്), ബനില. മരുമക്കൾ: ഹരീഷ്, ശ്രീജിത്ത്. സഹോദരങ്ങൾ: സി.കെ. കൃഷ്ണൻകുട്ടി, സി.കെ. ഹരിദാസൻ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ശാന്ത.