തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീന ഡി.എസ്.എസ് (64) നിര്യാതയായി. കാരക്കുണ്ട്, അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശ്ശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
കൊടുമൺ എന്ന സ്ഥലത്ത് സേവാനിലയം കോൺവെന്റിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. താമരശ്ശേരി രൂപത തോട്ടുങ്കൽ സെന്റ് തെരേസാസ് ഇടവകയിൽ പരേതരായ ജോൺ - മേരി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: പാപ്പച്ചൻ, തോമസ്, ബേബി, ജോസ്, വിൽസൻ, ടോമി, സെൽവി, സിസ്റ്റർ ഫെലിസി, സിസ്റ്റർ ആനി ജോൺ.
ഞായറാഴ്ച വൈകീട്ട് മൂന്നിന് പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾ കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറപ്പശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.