ചൊക്ലി: സി.പി റോഡ് മേനപ്രം ആണ്ടിപീടികയിൽ കിഴക്കെ പറമ്പത്ത് യൂസുഫ് ഹാജി (87) നിര്യാതനായി. സൗദി ട്രാവൽസ് മാനേജറായിരുന്നു. പരേതരായ പക്കർ കുട്ടിയുടെയും, ആയിഷുവിന്റെയും മകനാണ്. ഭാര്യ: റാബിയ. മക്കൾ: റസിയ, നിസാർ, നൗഷാദ് (ഇരുവരും ദുബൈ). മരുമക്കൾ: ജാസ്മിൻ (പുനത്തിൽ), സഫീന (മൈല്യാടിമ്മൽ). സഹോദരങ്ങൾ: ബിച്ചു, പാത്തുട്ടി, കുഞ്ഞാമി, മറിയുമ്മ, അന്ത്രു, അബ്ദുല്ല.