തളിപ്പറമ്പ്: പട്ടുവം മുതുകുടയിലെ പരേതനായ കെ. ഗോപാലൻ മാസ്റ്ററുടെ ഭാര്യ ഇടച്ചേരിയൻ കമല (86) നിര്യാതയായി. മക്കൾ: യശോദ, ജയരാജൻ (റിട്ട. ഫുഡ് സേഫ്റ്റി ഓഫിസ് സ്റ്റാഫ്). മരുമക്കൾ: എം. ഗംഗാധരൻ (റിട്ട. മാനേജർ, ബാങ്ക് ഓഫ് ബറോഡ), വിനീത (കാര്യമ്പലം). സഹോദരങ്ങൾ: പാഞ്ചാലി, കാഞ്ഞിരാടി, പരേതരായ കുഞ്ഞിരാമൻ, കാഞ്ഞൻ, കാരിച്ചി, ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കുളക്കാട്ടുവയൽ സമുദായ ശ്മശാനത്തിൽ.