തൃശൂർ: തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘എക്സ്പ്രസ്’ ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്ററായിരുന്ന പെരിങ്ങാവ് പള്ളത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (71) വെള്ളാനിക്കര ‘സൗപർണിക’യിൽ നിര്യാതനായി. പരേതരായ പള്ളത്ത് ഗോവിന്ദ മേനോന്റെയും അമ്മിണി അമ്മയുടെയും (മാനേജർ, തൃശൂർ നഗരസഭ) മകനാണ്.
തനിമ ആഴ്ചപ്പതിപ്പ്, ഈനാട്, ദിനഭൂമി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രസ് അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. പി.കെ. സുധാദേവി (റിട്ട. പ്രഫസർ, കേരള കാർഷിക സർവകലാശാല).
മക്കൾ: ശരത് ചന്ദ്രൻ (എൻജിനീയർ, ആസ്ട്രേലിയ), അപർണ (എൻജിനീയർ). മരുമക്കൾ: നിധിശ്രീ, വിനായക് (എൻജിനീയർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.