കോങ്ങാട്: ഗൃഹനാഥൻ പനയിൽനിന്ന് വീണ് മരിച്ചു. കോങ്ങാട് മാമ്പുഴ കുന്നത്ത് വീട്ടിൽ ജയേഷാണ് (44) മരിച്ചത്. കുന്നത്ത് മൂളിപ്പാറ അംഗൻവാടിക്കു സമീപത്തെ സ്ഥലത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: രാധ. ഭാര്യ: അനുലത. മക്കൾ: അജയ്, അക്ഷയ. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.