ബേപ്പൂർ: അരക്കിണർ ‘ശ്രീനിലയം’ തോണിക്കാട് പറമ്പ് പരേതരായ രാവുണ്ണി നായർ -ദേവകി അമ്മ ദമ്പതികളുടെ മകൻ ചാത്തമംഗലം കൂഴക്കോട് താമരത്ത് താഴം ലക്ഷ്മി നിവാസിൽ (റിട്ട. ബി.എസ്.എൻ.എൽ പാളയം, കോഴിക്കോട്) എൻ.വി. രാഘവൻനായർ (82) നിര്യാതനായി. സി.പി.എം കൂഴക്കോട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: റീന, റീജ (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ചന്ദ്രശേഖരൻ (ഒളവണ്ണ), ബാബു (ശ്രീരേഖ, ചെറുകുളത്തൂർ). സഹോദരങ്ങൾ: വിശ്വനാഥൻനായർ (റിട്ട. പൊലീസ്), പരേതരായ ഗോപാലൻ നായർ, രാമൻനായർ, മാധവൻനായർ, പരമേശ്വരൻ നായർ, വേലുക്കുട്ടി നായർ. കണ്ണുകൾ മെഡിക്കൽ കോളജ് നേത്ര വിഭാഗത്തിന് നൽകി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് നൽകും.