കുമരനല്ലൂർ: കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ പരേതനായ ഹൈദ്രോസ് കുട്ടി മുസ്ലിയാരുടെ മകൻ മുഹമ്മദ് കുട്ടി മാസ്റ്റർ (76) നിര്യാതനായി. കൂടല്ലൂർ മുനീറുൽ ഇസ്ലാം മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡന്റും പട്ടിത്തറ ജി.എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനുമായിരുന്നു. മത പ്രബോധന മേഖലകളിലും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലും നിറസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ, സി.എച്ച് സെന്റർ കൂടല്ലൂർ വൈസ് ചെയർമാൻ, എസ്.വൈ.എസ് സംസ്ഥാന കൗൺസിലർ, എസ്.എം.എഫ്, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എം.എ, എസ്.ഇ.എ തുടങ്ങി മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു. അൽ ഹിലാൽ ഇംഗ്ലീഷ് സ്കൂൾ കൂടല്ലൂർ, ദാറുൽ അൻവാർ യതീംഖാന മൂന്നുമൂല, സിദ്ദീഖുൽ അക്ബർ യതീംഖാന കോടനാട് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും പ്രവർത്തിച്ചു. കൂടല്ലൂർ കേന്ദ്ര മഹല്ല് കമ്മിറ്റി അംഗം, കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്റസയുടെ ദീർഘകാല സെക്രട്ടറിയായി. കൂട്ടക്കടവ് മസ്ജിദുത്തഖ് വാ മഹല്ലിന്റെ സ്ഥാപിത കാലം മുതൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. പട്ടാമ്പി എ.വി.ഐ മദ്റസ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ, സാജിദ, മുഹമ്മദ് ജാബിർ, മുഹമ്മദ് റാശിദ്. മരുമക്കൾ: വി.പി. മൊയ്തീൻകുട്ടി കൊടുമുണ്ട, സജ്ന, ജുമൈല, മുബീന. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ, പി. അബ്ദുല്ലക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കൂടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.