മാള: കുഴൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ച് മധ്യവയസ്കൻ മരിച്ചു. കുഴൂർ വിളക്കുംകാൽ തെക്കൻ താണിശ്ശേരി പാറേക്കാടൻ വറീതിന്റെ മകൻ ഫ്രാൻസിസ് (55) ആണ് മരിച്ചത്.
ഞായറാഴ്ച താണിശ്ശേരി പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചാണ് സംഭവം. ശനിയാഴ്ച രാത്രിയിലെ കരിമരുന്നുപ്രയോഗശേഷം ബാക്കിവന്ന ഗുണ്ട് ഫ്രാൻസിസ് ചാക്കിൽ കൂട്ടിയിട്ട് കത്തിച്ചു.
ശക്തിയിൽ ഗുണ്ട് പൊട്ടി ഗുരുതര പരിക്കേറ്റ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അവിവാഹിതനാണ്. സഹോദരങ്ങൾ: ജോർജ്, മത്തായി, ലില്ലി, ലിജി, കൊച്ചുമറിയം, പരേതരായ ഡേവിസ്, ത്രേസ്യാമ്മ.