ഗുരുവായൂര്‍: ജനുവരി 19ന് ചൊവ്വല്ലൂര്‍പ്പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. ബ്രഹ്മകുളം മന്നിക്കര പടിയത്ത് ആപ്പുവിന്റെ മകന് സുനില്‍കുമാറാണ് (53) മരിച്ചത്. കെ.ബി.എം റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ പോക്കറ്റ് റോഡില്നിന്നുമെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരുന്ന സുനില്‍കുമാര്‍ തിങ്കളാഴ്ച പുലർച്ച 12ഓടെ മരിച്ചു. സുനില്‍കുമാര്‍ കിണര്പണിക്കാരനാണ്. ഭാര്യ: സുഗിത. മക്കള്‍: ഗായത്രി, ശ്രീലക്ഷ്മി, ആദി കൃഷ്ണ.