എരുമപ്പെട്ടി: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശിയും ചിറ്റണ്ടയിൽ സ്ഥിരതാമസക്കാരനുമായ മുത്തുസ്വാമിയെയാണ് (54) ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ചിറ്റണ്ടയിൽനിന്ന് വിവാഹം കഴിച്ച ഇയാൾ കുറേക്കാലമായി ഇവിടെ താമസക്കാരനാണ്. നാലു ദിവസം മുമ്പാണ് കാണാതായത്.