ചെറുതുരുത്തി: വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം ആറ്റുപുറം പള്ളം-കനാൽ റോഡിൽ കരുമാംകുഴി നാരായണമേനോൻ എന്ന ഉണ്ണിമേനോനാണ് (78) കപ്ലിങ്ങാട്ട് മന കുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് ഇദ്ദേഹം കുളത്തിലേക്കു പോയതായിരുന്നു. അവിവാഹിതനാണ്.